ഓര്‍മ്മകള്‍
ജീവന്റെ മുഖമൂടിയണിഞ്ഞ്
നിഴലാട്ടങ്ങള്‍
കരിന്തിരി വെളിച്ചത്തില്‍
ചുമരില്‍
കറുകറുത്ത കോമരങ്ങള്‍
ചാടിയും തുള്ളിയും
കൂകിവിളിച്ചും
അട്ടഹാസം മുഴക്കി
തന്നോടുതാന്‍ അടരാടിയും
തീക്കൂനി ചിക്കിപരത്തി ചുടുചോര തെറിപിച്ചും
ഇനിയൊരിക്കലും
എന്നിലേക്കെത്താത്ത
ചില നനുത്ത സ്വപ്നങ്ങള്‍ക്ക്
ഉദകക്രിയ ചെയ്യുന്നു
0 comments:
Post a Comment