മഴയോര്‍മകള്‍
ഏല്ലാ മഴയ്ക്കുമുണ്ടൊരു കഥ
പറയാന്‍
പ്രണയത്തിന്റെ വേദനയുടെ
വിരഹത്തിന്റെ
ഒരിക്കലും തീരാത്ത
കാത്തിരിപ്പിന്റെ കഥകള്‍
ആകാശത്തിന്റെ കണ്ണുനീര്‍
പോലെ മേഘശകലത്തിന്‍
ഉന്മാദം പോലെ ഒരു
കുളിരമൃതായി ഭൂമിയുടെ
തണുത്ത കംബളത്തിന്നകത്തേക്ക്
അരിച്ചിറങ്ങുമ്പോള്‍
നീ അറിയുന്നുണ്ടാവുമോ
മറ്റെങ്ങോ ഒരിടത്ത് ഒരാള്‍
നിന്റെ ഓര്‍മയില്‍
മരിക്കുന്നത് – വീണ്ടും വീണ്ടും?
ഇന്നീജനാലപ്പടിയിലിരുന്ന്
നിന്നെ കാണുമ്പോള്‍ഞാ-
നോര്‍ക്കുന്നു പണ്ടെങ്ങോ നീയെന്നോട്
പറഞ്ഞകഥകളിലൊന്ന്‍
ഇയാളെയും ഇയാളുടെ
നഷ്ടപ്രണയത്തെയും പറ്റിയാകാം
അന്ന് ചിലപ്പോള്‍ ഈ മഴ ഭൂമിയെ
മറന്നപോലെ
ഞാനും ആ കഥ മറവിയിട്ട്
മൂടിയതാകാം നിസംഗം
എങ്കിലുമിന്ന്‍ നിന്റെ
കാത്തിരിപ്പിന്റെ മറുപുറത്ത്
ഞാനുമിരിക്കുന്നു ഒരു പിടി
മഴയോര്‍മകളുടെ കൂട്ടുമായി
1 comments:
പണ്ടൊരു മഴ കാലത്ത് കണ്ടു മുട്ടിയ ഒരു പെൺ കുട്ടി എന്റെ ജീവിതത്തിൽ സൗഹൃദതിന്റെ ഒരു മഴക്കലം തീർക്കുമെന്ന് അന്നു ഞാൻ കരുതിയിരുന്നില്ല....
Post a Comment